21 May Tuesday

രാജാജിയുടെ ജയം സുനിശ്ചിതം

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
​ഗുരുവായൂർ
സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമെന്ന്  വിളിച്ചോതി വൻ ജന പങ്കാളിത്തതോടെ എൽഡിഎഫ് ​ഗുരുവായൂർ മണ്ഡലം കൺവൻഷൻ.   നവോത്ഥാന ന​ഗരിയും തീരദേശവും  വിജയത്തിനായി  അണിനിരക്കുമെന്ന  പ്രഖ്യാപനമായി  കൺവൻഷൻ. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്  കൺവൻഷൻ ഉദ‌്ഘാടനം ചെയ‌്തു. കെ വി അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷനായി. കെ പി രാജേന്ദ്രൻ, ഗീതാഗോപി എംഎൽഎ,   സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ്, സിപിഐ എം ചാവക്കാട്  ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, സിപിഐ ജില്ലാ എക്സി. അംഗം കെ കെ സുധീരൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, എൻസിപി ജില്ലാ പ്രസിഡന്റ‌് ടി കെ ഉണ്ണികൃഷ്ണൻ, കോൺഗ്രസ് എസ് ജില്ലാസെക്രട്ടറി സെയ‌്താലിക്കുട്ടി, ജനതാദൾ ജില്ലാ പ്രസിഡന്റ‌് പി ടി അഷറഫ്, എൽജെഡി ജില്ലാസെക്രട്ടറി പി ഐ സൈമൺ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ‌് മുഹമ്മദ് ചാമക്കാല, കേരള കോൺഗ്രസ് ബി ജില്ലാ വൈസ് പ്രസിഡന്റ‌് ടി പി ഷാഹു, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ വി എസ് രേവതി, സിപിഐ മണ്ഡലം സെക്രട്ടറി പി മുഹമ്മദ് ബഷീർ, കോൺഗ്രസിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ഇടതുപക്ഷവുമായി സഹകരിക്കാൻ തീരുമാനിച്ച പൂക്കാട് മേഖലയിലെ  കോൺഗ്രസ് നേതാവ് ജലീൽ പൂക്കോട്, നേതാക്കളായ അഡ്വ. കെ വി മോഹനകൃഷ്ണൻ, സി കെ രാധാകൃഷ്ണൻ, ആർ വി മജീദ്, സുരേഷ് വാരിയർ എന്നിവർ സംസാരിച്ചു. അഡ്വ.പി മുഹമ്മദ് ബഷീർ സ്വാഗതവും എൽഡിഎഫ് മണ്ഡലം  കൺവീനർ പി കെ സെയ‌്താലിക്കുട്ടി നന്ദിയും പറഞ്ഞു.​ 1501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയും 301 അംഗ എക്സി. കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികൾ:  ​ കെ വി അബ്ദുൾഖാദർ എംഎൽഎ (ചെയർമാൻ), കെ കെ സുധീരൻ (കൺവീനർ), അഡ്വ. പി മുഹമ്മദ് ബഷീർ (ട്രഷറർ). 
പ്രധാന വാർത്തകൾ
 Top