29 February Saturday

വിത്തിട്ടു, വളവും; വിളഞ്ഞത്‌ മുഴുവൻ സന്തോഷം

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020

ഇതു പാടമല്ലെന്റെ ഹൃദയമാണ്‌... മുല്ലശേരി മതുക്കരയിലെ കോൾ പാടത്ത് തങ്ങളിറക്കിയ കൃഷി പാകമായത്‌ കാണാൻ ഊരകം എയുപി സ്കൂൾ വിദ്യാർഥികളെത്തിയപ്പോൾ

മുല്ലശേരി
ഊരകം എയുപി സ്‌കൂളിലെ കുട്ടികൾ പാടത്തിറങ്ങി. കൊയ്ത്തുപാട്ടുകളുമായി അധ്യാപകരും കൂടെ കൂടിയതോടെ ഉത്സവാന്തരീക്ഷം. സ്കൂൾ ലീഡർ പി എസ് ലെനയുടെ നേതൃത്വത്തിൽ ഊരകം എയുപി സ്‌കൂളിലെ 71 കുട്ടികളാണ്‌ അവർ നട്ടുവളർത്തിയ കോൾനിലത്തെ കതിർ കാണാനെത്തിയത്. 
മുല്ലശേരി പഞ്ചായത്തിൽ മതുക്കരയിലെ വടക്കേപ്പുറം കോൾപ്പാടത്തെ വിളവ് കാണാനാണ് കുട്ടികളെത്തിയത്. 98 ദിവസം മുമ്പ്‌ അവർ നട്ട ഞാറാണ് സ്വർണവർണത്തിൽ വളർന്ന് കതിർക്കുലകളായത്. അധ്യാപകരായ എ എസ് ഗംഗാദേവി, സി ഒ ഓമന, പി എസ് സ്മിത, എ ലത, കെ ബ്രീജ എന്നിവർ കൊയ്ത്തുപാട്ടുകൾ ഈണത്തിൽ പാടിയതോടെ വിദ്യാർഥികൾക്ക് ആവേശമായി. 
പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, വാർഡംഗം സീമ ഉണ്ണികൃഷ്ണൻ, കൃഷി കോ–-ഓർഡിനേറ്റർ കെ എസ് സദാശിവൻ, പ്രധാനാധ്യാപകൻ കെ നന്ദനൻ എന്നിവരും വിദ്യാർഥികൾക്കൊപ്പം ചേർന്നതോടെ ചുട്ടുപൊള്ളുന്ന വെയിലിനെയും വിദ്യാർഥികൾ മറന്നു.
പ്രധാന വാർത്തകൾ
 Top