24 February Monday

ആഡംബര കാറിൽ കഞ്ചാവുമായി 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ആഡംബരകാറിൽ കഞ്ചാവുമായി പിടിയിലായവർ

ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുടയിൽ ആഡംബര കാറിൽ കഞ്ചാവുമായി മൂന്നു യുവാക്കൾ  പിടിയിൽ. അരിപ്പാലം നടുവത്ത്പറമ്പിൽ വിനു (18), മൂർക്കനാട് കറുപ്പത്ത്പറമ്പിൽ അനുമോദ് (19), കാറളം ചീരോത്ത് വിജീഷ് (19)എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ് പി ഫെയ്‌‌മസ് വർഗീസിന്റെ 
നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം പിടകൂടിയത്.
കഴിഞ്ഞ ദിവസം പിടികൂടിയ ബൈക്ക് മോഷ്ടാക്കളെ ചോദ്യം ചെയ്തതിൽ മോഷ്ടിച്ച ബൈക്ക് വാങ്ങിയയാളെ അന്വേഷിക്കുന്നതിനിടെയാണ്‌    കഞ്ചാവ് വിതരണ ശൃംഖലയുടെ കണ്ണികളായ യുവാക്കൾ പൊലീസ്‌ പിടിയിലായത്‌.  പ്രതികളിൽ വിനുവിനെ അഞ്ചു കിലോ കഞ്ചാവുമായി മുമ്പ് പാലക്കാട്ടുവച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
അനുമോദിനു വധശ്രമടക്കം, ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്,  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ കെ എസ് സുബിന്ത്, ശ്രീനിവാസൻ, എഎസ്ഐമാരായ ജോസി ജോസ്, ജെയ്സൺ, പൊലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഫൈസൽ എന്നിവർ പ്രതികളെ പിടികൂടിയ സഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top