24 February Monday

ഡിവൈഎഫ്ഐ യൂത്ത് മാർച്ചിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഡിവൈഎഫ്ഐ യൂത്ത് മാർച്ച്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട് 

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  നടത്തുന്ന യൂത്ത് മാർച്ചിന്‌ ചാവക്കാട് തുടക്കമായി. അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. എസ്ഡിപിഐ പോലെയുള്ള സംഘടനകളെ ഒക്കത്തിരുത്തി കുപ്പിപ്പാൽ കൊടുക്കുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 
പൗരത്വനിയമത്തിനെതിരെയുള്ള സമരത്തെ മതതീവ്രവാദികൾ ഹൈജാക്ക് ചെയ്യുകയാണ്. ന്യൂനപക്ഷ മതതീവ്രവാദികൾ സമരങ്ങളിൽ നുഴഞ്ഞുകയറി വിളിക്കുന്ന മുദ്രാവാക്യം എല്ലാവർക്കും വിളിക്കാൻ കഴിയുന്നതല്ല. പൗരത്വനിയമം ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമായിട്ടല്ല ഡിവൈഎഫ്ഐ കാണുന്നത്. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതാണ്. എന്നാൽ, സംഘപരിവാറും ന്യൂനപക്ഷ മതവർഗീയവാദികളും ഇത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം പ്രശ്‌നമാക്കാനാണ് ശ്രമിക്കുന്നത്.  
 
ജില്ലാ പ്രസിഡന്റ് കെ വി രാജേഷ് അധ്യക്ഷനായി.  അഡ്വ. രശ്മിത രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ചിത്രകാരൻ ഗായത്രി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, ട്രഷറർ കെ കെ മുബാറക്, കെ ബി ജയൻ, ആർ എൻ ശ്രീലാൽ, ഇ എൻ അനിൽകുമാർ, കെ എസ് സെന്തിൽകുമാർ, സി എ നിത, കൃഷ്ണപ്രിയ, അഡ്വ. എൻ വി വൈശാഖൻ, കെ എസ് റോസൽരാജ്, പി എസ് ഷാനു  എന്നിവർ സംസാരിച്ചു. വി അനൂപ് സ്വാ​ഗതവും  എറിൻ ആന്റണി നന്ദിയും പറഞ്ഞു. ശനിയാഴ്ചത്തെ പര്യടന  സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് ഉദ്ഘാടനം ചെയ്യും. സമാപനം കൊടുങ്ങല്ലൂരിൽ ഞായറാഴ്ച വൈകിട്ട്  സംസ്ഥാന സെക്രട്ടറി അഡ്വ. എ  എ റഹീം ഉദ്​ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top