26 January Wednesday

രുചിക്കൂട്ടിൽ കരുത്താർജിച്ച് 
ട്രാൻസ്ജെൻഡേഴ്സ് സംരംഭകർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

ടിൻസെക്സ് വ്യാപാര മേളയിലെ പുനർജന്മം സ്റ്റാൾ

തൃശൂർ 
കോവിഡ് കാലത്തും വലിയ അല്ലലിലാതെ ഞങ്ങൾ പിടിച്ചുനിന്നു. ‘പുനർജന്മം’ട്രാൻസ്ജെൻഡർ സംരംഭകർക്ക്‌ ആത്മവിശ്വാസം. വ്യവസായ വകുപ്പ് നടത്തുന്ന ടിൻസെക്സ് വ്യാപാര മേളയിലാണ് ഇവർ  സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. വിവിധ തരം ജ്യൂസുകളും ചായയും സ്നാക്സും ആണ്  വിഭവങ്ങൾ. രണ്ട് വർഷം മുമ്പ് കോഴിക്കോട് കുടുംബശ്രീ പിന്തുണയോടെ തുടങ്ങിയ പുനർജന്മം കൂട്ടായ്മ ഇപ്പോൾ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. മോണിഷ ശേഖറിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയിൽ ആയിഷ സന, ജമീല, സീമ, നീലാഞ്‌ജന, ഷംന, എന്നിവരുമുണ്ട്.കഫേ കുടുംബശ്രീയുടെ  പരിശീലനത്തോടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വൈദഗ്ധ്യം നേടിയ ഇവർ മൊബൈൽ പ്രദർശന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.സംരംഭകത്വത്തിലൂടെ തങ്ങൾക്ക് പുനർജന്മം ഉണ്ടായിരിക്കുന്നുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top