26 January Wednesday
ടിൻടെക്‌സ്‌ വ്യവസായ മേള

ഗീത മഞ്ഞൾ വസന്തം തീർക്കും
കാണാനാവില്ലെങ്കിലും

സ്വന്തം ലേഖകൻUpdated: Saturday Jan 15, 2022

ഉൽപ്പന്നങ്ങളുമായി ഗീത

തൃശൂർ
കണ്ണുണ്ടെങ്കിലും കാഴ്ചകൾ അന്യമായ ഗീത  മഞ്ഞളിൽ ജീവിത വസന്തം തിരിച്ചുപിടിക്കുകയാണ്‌.   മഞ്ഞളിൽനിന്നുള്ള   കുർക്കുമീൻ ഉൾപ്പെടുത്തിയുള്ള ഉൽപ്പന്നങ്ങളാണ്   ഗീതയുടെ  കൈമുതൽ.  ചിറ്റിലപ്പിള്ളി പുളിക്കൽ സലീഷ്‌കുമാറിന്റെ ഭാര്യയാണ്‌ ഈ യുവതി. തൃശൂരിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ    വിപണന മേളയിൽ കരുത്തിന്റെ പ്രതീകമായി  ഈ പെൺകുട്ടിയെ കാണാം.
 ഏഴാം ക്ലാസിൽ  പഠിക്കുമ്പോഴാണ്‌  കാഴ്ച നഷ്ടപ്പെട്ടുതുടങ്ങിയത്. സ്ക്രൈബ് സഹായത്താൽ പത്താംക്ലാസ്‌ പരീക്ഷയെഴുതി.  പോത്താനിക്കാട് റീഹാബിലിറ്റേഷൻ സെന്ററിൽ ബ്രയിൽ ലിപി പഠിച്ചു. കേരളവർമ  കോളേജിൽ നിന്നും  പൊളിറ്റിക്സിൽ ബിരുദമെടുത്തു.  കാഴ്ചയില്ലാത്തവർക്ക്‌ ജോലി നൽകാൻ  സ്ഥാപനങ്ങൾ തയ്യാറാകാത്തതിനാൽ   സംരംഭകയാകാൻ തീരുമാനിച്ചു.  ഭർത്താവിനോടൊപ്പം ചേർന്ന്   തൃശൂരിൽ 2011 ൽ  ഫ്ലോറ എന്ന  പേരിൽ  പ്രകൃതി സൗഹൃദ സ്പെഷ്യൽ റെസ്റ്റോറന്റ് തുടങ്ങി. കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഹോം മെയ്‌ഡ് ഫുഡ് പ്രൊഡക്ഷൻ തുടങ്ങിയത്. ആദ്യം കാടമുട്ട വിൽപ്പനയാണ് തുടങ്ങിയത് . ചേച്ചിയുടെ വീട്ടിൽ മഞ്ഞൾ കൃഷി തുടങ്ങിയ ശേഷം  മഞ്ഞൾ ഉൽപ്പന്നമായ കുർക്കുമീൻ നിർമാണം തുടങ്ങി.  ഗീതാസ്  ഹോം ടു ഹോം എന്ന പേരിൽ  വിൽപ്പന തുടങ്ങി.  മൊബൈൽ ടോക്ക് ബാക്ക് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഓർഡറുകൾ സ്വീകരിച്ച്‌ മറുപടി കൊടുക്കുന്നത്.   തൃശൂർ വ്യവസായ കേന്ദ്രത്തിൽ  പരിശീലനം പൂർത്തിയാക്കിയ ഗീതയ്ക്ക്  സർക്കാരിന്റെ  മികച്ച  പിന്തുണ ലഭിച്ചു.  ഓൺലൈൻ പ്ലാറ്റ് ഫോം വഴി തുടങ്ങിയ ബിസിനസ്‌ ഇപ്പോൾ നേരിട്ട് ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന തരത്തിൽ മാറി.  ദേശീയ സുഗഡ വിള ഗവേഷണ കേന്ദ്രത്തിന്റെ പിന്തുണയോടെ   പ്രതിഭ മഞ്ഞൾ പ്രത്യേകം ഇനം കൃഷി ചെയ്യുന്ന കർഷകരിൽ നിന്നാണ്‌ മഞ്ഞൾ  നേരിട്ട് വാങ്ങുന്നത്‌. ഓർഡർ ലഭിക്കുന്ന മുറയ്ക്ക് ചെറിയ ബാച്ചുകളായി  പാകം ചെയ്‌ത്‌ ഭദ്രമായി പാക്ക് ചെയ്‌ത്‌ ഉപഭോക്താക്കൾക്ക് കൊറിയർ വഴി അയച്ചു കൊടുക്കു. നാലുപേർക്ക്‌ സ്ഥിരം ജോലി നൽകുന്നു. തിരക്കുള്ള സമയങ്ങളിൽ  ഉൽപ്പാദന ഘട്ടങ്ങളിലെ ക്ലീനിങ് പാക്കിങ് തുടങ്ങി കൂടുതൽ തൊഴിലവസരങ്ങളും ഒരുക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top