തൃശൂർ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സി സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി.
കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ രവീന്ദ്രൻ, കെഎസ്ടിഎ സംസ്ഥാന എക്സി. അംഗം ജയിംസ് പി പോൾ, വി എം കരിം, പി വി ഉണ്ണികൃഷ്ണൻ, കെ എസ് പത്മിനി, എഫ് എസ്ഇടിഒ ജില്ലാ സെക്രട്ടറി പി എസ് രഘുനാഥ്, ഡോ.വി ജി സത്യനേശൻ, എൻ ബി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കല സ്വാഗതവും സി എ നസീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ രവീന്ദ്രൻ (ചെയർമാൻ), എ എസ് മിഥുൻ (ജനറൽ കൺവീനർ).
ജില്ലാ സമ്മേളനം 23, 24 തീയതികളിൽ തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. പ്രതിനിധി സമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും പൊതുസമ്മേളനം മന്ത്രി എ സി മൊയ്തീനും ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..