28 February Sunday

പുത്തൻ ചുവടുറപ്പിച്ച്‌ ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

തൃശൂർ

ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമ യോഗം പ്രസിഡന്റ് പി കെ ഡേവിസിന്റെ അധ്യക്ഷതയിൽ ചേർന്നു. 
പദ്ധതി പ്രവർത്തനങ്ങളിൽ 58.81%  ചെലവ് രേഖപ്പെടുത്തിയ തൃശൂർ ജില്ലാപഞ്ചായത്ത് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്താണ്.
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഡയാലിസിസ് രോഗികൾക്ക് ധനസഹായം അനുവദിക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയുടെ ശേഷിക്കുന്ന ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. 2021 –-22 വാർഷിക പദ്ധതി രൂപീകരണം സർക്കാർ നിർദേശിച്ച സമയ പരിധിക്കുള്ളിൽ ത്തന്നെ പൂർത്തീകരിച്ച് 2021 ഏപ്രിൽ ഒന്നിന്‌  പദ്ധതി പ്രവർത്തനം തുടങ്ങും.  
വൈസ് പ്രസിഡന്റ്  ഷീന പറയങ്ങാട്ടിൽ, അംഗങ്ങളായ വി എസ്  പ്രിൻസ്, ജോസഫ് ടാജറ്റ്, സെക്രട്ടറി കെ ജി തിലകൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ ജോജി പോൾ കാഞ്ഞൂത്തറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top