09 August Sunday

കീഴടങ്ങില്ല, ഉയര്‍ന്നു ഏകസ്വരം

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020

തൃശൂർ വിദ്യാർഥി കോർണറിൽ ചേർന്ന ഭരണഘടനാസംരക്ഷണ റാലിയിൽ ഡോ. പി എ മുഹമ്മദ്്‌ സെയ്‌ത്‌ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, മാർ അപ്രേം മെത്രാപോലീത്ത, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, മന്ത്രിമാരായ എ സി മൊയ്‌തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി എസ്‌ സുനിൽകുമാർ, ഡോ. കെ ടി ജലീൽ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, പി ചിത്രൻ നന്പൂതിരിപ്പാട്‌, സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, സി എൻ ജയദേവൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ, മ

 
തൃശൂർ 
 കീഴടങ്ങില്ല, ഭിന്നിപ്പിക്കാനുമാവില്ല, നാടിന്റെ ഏകസ്വരമായി ഇതുയർന്നു. ഭരണഘടനയും മതനിരപേക്ഷമൂല്യങ്ങളും തകർത്തെറിയാൻ അനുവദിക്കില്ലെന്ന് ആയിരം കണ്ഠങ്ങൾ പ്രതിജ്ഞചൊല്ലി. 
പൗരത്വഭേദഗതി നിയമത്തിനെതിരെ തൃശൂർ ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ മഹാജനസഞ്ചയമാണ് ഒഴുകിയെത്തിയത്.  
ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്ന ആർഎസ്എസ് അജൻഡ  നടപ്പാക്കാൻ അനുവദിക്കില്ലെന്നുള്ള പ്രഖ്യാപനമായി മഹാറാലി മാറി.  സ്ത്രീകളുടെ വൻമുന്നേറ്റം   പ്രകടമായി.  
 ചൊവ്വാഴ്ച വൈകിട്ടോടെ നാടിന്റെ നാനാവഴികളും തൃശൂരിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.
 
ഒട്ടേറെ ചരിത്രപോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച വിദ്യാർഥി കോർണറിൽ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്‌ ഡോ. മാർ അപ്രേം മെത്രാപോലീത്ത അധ്യക്ഷനായി. ഭരണഘടനാ സംരക്ഷണസമിതി ചെയർമാൻ ഡോ. പി എ  മുഹമ്മദ്സെയ്ത്  ഭരണഘടനയുടെ ആമുഖം വായിച്ച്   പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
 
ആയിരങ്ങൾ ഏറ്റുചൊല്ലി. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, മുഹമദ്ഫൈസി ഓണമ്പിള്ളി, പി ചിത്രൻനമ്പൂതിരിപ്പാട്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി കെ നാണു എംഎൽഎ, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി പ്രൊഫ. അബ്ദുൾവഹാബ്,  വ്യാപാരപ്രമുഖൻ പി എം തോമസ് എന്നിവർ സംസാരിച്ചു.  
 
ഭരണഘടനാ സംരക്ഷണ സമിതി കൺവീനർ യു പി ജോസഫ് സ്വാഗതവും ജോയിന്റ് കൺവീനർ പി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.     
 
 സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, മന്ത്രിമാരായ  എ സി മൊയ്തീൻ, കെ ടി ജലീൽ, പ്രൊഫ. സി  രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ  എന്നിവരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക മേഖലകളിലെ പ്രമുഖരും മാനവികതയെ സ്നേഹിക്കുന്ന വൻജനവിഭാഗങ്ങളും അണിചേർന്നു. ഭരണഘടനയുടെ മഹത്വം വിളിച്ചോതുന്ന നാടകങ്ങളും സംഗീതശിൽപ്പങ്ങളും ‘ജനനയന’    അവതരിപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top