09 August Sunday

മുഖ്യമന്ത്രിയുടെ ക്ഷണം രാജ്യരക്ഷാപോരാട്ടത്തിന്: കാന്തപുരം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
തൃശൂർ
മുഖ്യമന്ത്രി  അഭ്യർഥിക്കുന്നത്, രാജ്യരക്ഷക്കുവേണ്ടിയുള്ള പോരാട്ടത്തിനാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. തൃശൂരിൽ ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇപ്പോൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
 
പൗരത്വനിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട്ഫയൽചെയ്ത സർക്കാർ നടപടിയിൽ സന്തോഷമുണ്ട്. സംസ്ഥാനമാകെ സഞ്ചരിച്ച് മുഖ്യമന്ത്രി പ്രചാരണം നടത്തുന്നതും ശ്ലാഘനീയമാണ്.  
സ്വാതന്ത്ര്യസമരത്തിൽ മുസ്ലീങ്ങൾ മുന്നിലുണ്ടായിരുന്നു. നിരവധി പേർ കൊല്ലപ്പെട്ടു.   രാജ്യത്തിന്റെ രാഷ്ട്രപിതാവും രണ്ടു പ്രധാനമന്ത്രിമാരും കൊല്ലപ്പെട്ടു. 
 
മുസ്ലീങ്ങളായിരുന്നില്ല അതിനുപിന്നിൽ. രാജ്യത്തുനിന്നും സമുദായത്തെ  മാറ്റിനിർത്താൻ, എന്തുദ്രോഹമാണ് മുസ്ലീങ്ങൾ ചെയ്തിട്ടുള്ളത്.  ഒമാൻ സന്ദർശനത്തിന് പോയപ്പോൾ പാക്കിസ്ഥാൻ ജഡ്ജി ഇന്ത്യയിലെ പീഡനങ്ങളെക്കുറിച്ച് പറഞ്ഞു. പക്ഷെ താൻ അതിനെ ഖണ്ഠിച്ചു. 
 
ഇന്ത്യയിൽ മതസ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ചു.  പൗരത്വനിയമഭേദഗതിക്കുശേഷം ലോകരാജ്യങ്ങളിൽ പോവുമ്പോൾ നാണംകെടുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top