Deshabhimani

ക്രിമറ്റോറിയം പ്രവർത്തന സജ്ജമാക്കാൻ നടപടിയില്ല: ധര്‍ണ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:16 AM | 0 min read

ചാലക്കുടി
നഗരസഭ ക്രിമറ്റോറിയം പ്രവർത്തന സജ്ജമാക്കാൻ  നടപടിയുമെടുക്കാത്ത നഗരസഭ ചെയർമാൻ എബി ജോർജിന്റേയും ഭരണസമിതിയുടേയും അനാസ്ഥക്കെതിരെ പ്രതിപക്ഷ കൗൺസിലർമാർ വ്യാഴം പകൽ 10മുതൽ പ്രതിഷേധ ധർണ നടത്തുമെന്ന് എൽഡിഎഫ് ലീഡർ സി എസ് സുരേഷ് അറിയിച്ചു. പൗരപ്രമുഖർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരും സമരത്തിൽ പങ്കാളികളാകും. ഒക്‌ടോബർ 3നാണ് ക്രിമറ്റോറിയത്തിന്റെ പുകക്കുഴൽ തകർന്നത്. പുകക്കുഴൽ തകരാറിലാണെന്നും അറ്റകുറ്റപണി  ഉടൻ നടത്തണമെന്നുമുള്ള ആവശ്യം പലതവണ ചെയർമാനെ അറിയിച്ചെങ്കിലും  ഗൗനിച്ചില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. 
പല മേഖലകളിൽ നിന്നുമുളള പ്രതിഷേധം ശക്തമായപ്പോൾ 20 ദിവസത്തിനകം പ്രവൃത്തികൾ പൂർത്തീകരിച്ച് ക്രിമറ്റോറിയം പ്രവർത്തനസജ്ജമാക്കുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചു. പറഞ്ഞ അവധി കഴിഞ്ഞിട്ടും ചെയർമാന്റെ പ്രഖ്യാപനം വാക്കുകളിൽ മാത്രമായൊതുങ്ങിയ സാഹചര്യത്തിൽ കൗൺസിലിനകത്തും പുറത്തും പ്രതിഷേധം   ശക്തമായി. ഈ സാഹചര്യത്തിൽ വാർത്താ സമ്മേളനം വിളിച്ചുചേർന്ന് നവംബർ 2ന് ക്രിമറ്റോറിയം തുറക്കുമെന്ന പ്രഖ്യാപനവും നടത്തി. എന്നാൽ ഇതുവരേയും ക്രിമറ്റോറിയത്തിലെ അറ്റകുറ്റ പണി  നടത്തുകയോ തുറുന്നുകൊടുക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ്  ധർണ നടത്തുന്നതെന്നും ധിക്കാരമായ നിലപാടാണ് ഇനിയും ചെയർമാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും എൽഡിഎഫ് ലീഡർ അറിയിച്ചു.
 


deshabhimani section

Related News

0 comments
Sort by

Home