26 October Tuesday

കല്ലംകുന്ന്‌ സഹ. ബാങ്കിലെ 114 ദേശാഭിമാനി 
വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും 114 ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഡേവിസ് ഏറ്റുവാങ്ങുന്നു

ഇരിങ്ങാലക്കുട  
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരും   ഉൾപ്പെടെ 114 പേരുടെ ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് മെമ്പറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഡേവിസ്,  ബാങ്ക് പ്രസിഡന്റ്‌ പ്രദീപ് യു മേനോനിൽനിന്ന് ഏറ്റുവാങ്ങി.  സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി എസ് സജീവൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ  സെക്രട്ടറി എൻ കെ അരവിന്ദാക്ഷൻ,  ബാങ്ക് സെക്രട്ടറി ഗണേഷ് സി കെ എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top