08 December Wednesday

ചാലക്കുടിയിൽ 3 ദുരിതാശ്വാസ 
ക്യാമ്പുകളിലായി 174 പേർ

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021
ചാലക്കുടി
ചാലക്കുടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 174 പേർ. ഡിവൈൻ റിട്രീറ്റ് സെന്റർ മലയാളം ക്യാമ്പസ്, പരിയാരം സെന്റ് ജോർജ് സ്കൂൾ, കൊന്നക്കുഴി ചക്രപാണി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ഇപ്പോഴും തുടരുന്നത്. 
മൂന്ന് ക്യാമ്പുകളിലായി 52 കുടുംബങ്ങൾ കഴിയുന്നു. ഇതിൽ 66 പുരുഷന്മാരും 81 സ്ത്രീകളും 27 കുട്ടികളുമാണുള്ളത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ 44 വീടുകളിൽ വെള്ളം കയറി. 200 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. മൂന്നുകോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ ചാലക്കുടിയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top