27 October Wednesday
ഗോകുലം സമരം 75–-ാം ദിവസം

അധ്യാപകർ പട്ടിണിസമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

പഴുവിൽ ഗോകുലം സ്കൂൾ അധ്യാപകർ ആരംഭിച്ച പട്ടിണിസമരം കെയുഎസ്ടിയു ജില്ലാ സെക്രട്ടറി
 ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചേർപ്പ്
 അന്യായമായി പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെയുഎസ്ടിയു നേതൃത്വത്തിൽ പഴുവിൽ ഗോകുലം പബ്ലിക് സ്കൂളിലെ അധ്യാപകർ 75 ദിവസമായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ  തുടർച്ചയായി പട്ടിണിസമരം തുടങ്ങി. സ്കൂളിന് മുന്നിൽ പ്രതീകാത്മകമായി ഭക്ഷണം പാകം ചെയ്തുകൊണ്ടാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്. കെയുഎസ്ടിയു ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു ചേർപ്പ് ഏരിയ സെക്രട്ടറി കെ ജി സന്തോഷ്‌കുമാർ അധ്യക്ഷനായി. ഗിരിജൻ പൈനാട്ട്, കെ ജി ഡാനി, എ ശിൽപ്പ, രജനി മുരളി എന്നിവർ സംസാരിച്ചു. എൻ ജി ജയരാജ് സ്വാഗതവും പൂർണ രാജീവ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top