10 October Thursday

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ: തിളങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
തൃശൂർ
മുഖ്യമന്ത്രിയുടെ 2024 ലെ പൊലീസ് മെഡൽ പുരസ്‌കാരത്തിന് ജില്ലയ്‌ക്ക്‌ തിളക്കം. കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ  എസ് നജീബ്, സബ് ഇൻസ്‌പെക്ടർ സി എസ് കൃഷ്ണനുണ്ണി, സിപിഒ കെ അരുൺ, ഹവീൽദാർ പി എൻ അനീഷ്, ഐ ആർ ബറ്റാലിയൻ എസ് ഐ കെ ജി രാജേഷ് കുമാർ  എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
 തൃശൂർ ക്രൈം ബ്രാഞ്ചിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ എസ്  പ്രദീപ്, ടി എൻ നീലകണ്ഠൻ എന്നിവരും പുരസ്‌കാരത്തിന് അർഹരായി.  തൃശൂർ സിറ്റിയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം എ അജിത്, കെ ജി മണികണ്ഠൻ, എം ഡി സംഗീത്, സിവിൽ പൊലീസ് ഓഫീസർമാരായ എസ് ശരത്, കെ സഗുൺ, തൃശൂർ റൂറലിലെ സബ് ഇൻസ്‌പെക്ടർ കെ കെ ഷാജു, അസി. സബ് ഇൻസ്‌പെക്ടർമാരായ  ടി ആർ ബാബു, വി മിനിമോൾ, പി വി രാജു, എം സി ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം ഡി പോളി, എം വി മാനുവൽ എന്നിവർ മെഡലിന് അർഹരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top