പുതുക്കാട്
കോവിഡ് സമ്പർക്ക വ്യാപനത്തിൽ ആശങ്കയുള്ള സാഹചര്യത്തിൽ പുതുക്കാട് മണ്ഡലത്തിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരും കുടുംബശ്രീ അംഗങ്ങളും കോവിഡ് പ്രതിരോധ ക്യാമ്പയിൻ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ് അഭ്യർഥിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളേയും സിഡിഎസ് കുടുംബശ്രീകളേയും ബന്ധിപ്പിച്ച് നടത്തിയ ഗൂഗിൾ മീറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അവലോകന യോഗത്തിൽ ജീവിത ശൈലിയെക്കുറിച്ച് മന്ത്രി ക്ലാസെടുത്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സരള, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജൻ, സോഫി ഫ്രാൻസിസ്, കെ രാജേശ്വരി, ശ്രീജ അനിൽ, ഷീല മനോഹരൻ, പി സി സുബ്രൻ, ജയശ്രീ കൊച്ചുഗോവിന്ദൻ, കാർത്തിക ജയൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ജെ ഡിക്സൺ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ബൈജു, ഡോ. ബിനോജ് ജോർജ് മാത്യു, ഡോ. ലക്ഷ്മി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റത്തൂർ കമ്യൂണിറ്റി സെന്ററിലേക്ക് മണ്ണുത്തി ലയൺസ് ക്ലബ് നൽകിയ പി പി ഇ കിറ്റുകൾ എം ആർ രാധാകൃഷ്ണനിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..