11 August Tuesday
ഇരിങ്ങാലക്കുട ആശങ്കയിൽ

കാലിത്തീറ്റ കമ്പനിയിലെ കോവിഡ് ബാധ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
ഇരിങ്ങാലക്കുട 
കെഎസ്ഇ കമ്പനിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. തിങ്കളാഴ്‌ച  രണ്ട്  തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 
ഇതോടെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ഇതിൽ ആറു പേർ അതിഥി ത്തൊഴിലാളികളാണ്.  അതിഥിത്തൊഴിലാളികൾ നാട്ടിൽ പോയതോടെ ലോഡ് കയറ്റിറക്ക്‌ പ്രതിസന്ധിയിലായി. ഇതോടെ‌   അടിയന്തരമായി തൊഴിലാളികളെ തിരിച്ചുവിളിച്ച്‌ നിരീക്ഷണ കാലാവധിയും പരിശോധനാ ഫലവും‌ വരുംമുമ്പേ ജോലിയിൽ പ്രവേശിപ്പിച്ചതാണ്‌   പ്രശ്നം രൂക്ഷമാക്കിയതെന്ന്‌ പറയുന്നു.  
കമ്പനി അടച്ചുപൂട്ടാൻ ആരോഗ്യവിഭാഗം നിർദേശം നൽകിയശേഷവും സ്ഥാപനം മൂന്നുലോഡ് കാലിത്തീറ്റ പുറത്തു കൊണ്ടുപോയത് വിവാദമായിരുന്നു. പരാതി ഉയർന്നതോടെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്‌.  
കമ്പനി സന്ദർശകരുടെയും തൊഴിലാളികളുടെയും പട്ടിക ആരോഗ്യ വിഭാഗത്തിന് കൈമാറാൻ വൈകിയതും ആക്ഷേപം ഉയർത്തിയിരുന്നു. 
കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതാണ്‌ രോഗ വ്യാപനം  രൂക്ഷമാക്കിയതെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്. 
നഗരസഭയുടെ 27 –-ാം വാർഡ് മാത്രമാണ് തീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സമീപ പ്രദേശങ്ങൾ ആശങ്കയിലാണ്‌.  നഗരത്തിൽ നിന്ന്‌ പൂമംഗലം പഞ്ചായത്ത്‌ എടക്കുളം പ്രദേശങ്ങളിലേക്ക് പ്രവേശനം തടസ്സപ്പെട്ടിരിക്കയാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top