24 July Saturday

ചാരിറ്റി തട്ടിപ്പിൽ വീഴരുതെന്ന് 
മെഡിക്കൽ കോളേജ് അധികൃതർ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
മുളങ്കുന്നത്തുകാവ് 
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന   കുട്ടിക്ക് ചികിത്സാ ചെലവിലേക്ക് സാമ്പത്തികസഹായം ആവശ്യപ്പെട്ടുകൊണ്ട് ചാരിറ്റി പ്രവർത്തകർ എന്ന വ്യാജേന ചിലർ നടത്തുന്ന പണപ്പിരിവ് തട്ടിപ്പിൽ വീണു പോകരുതെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 
നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിവേദ് കൃഷ്ണ  എന്ന എട്ടു വയസ്സുകാരന്  എല്ലാ ചികിത്സകളും സൗജന്യമായാണ് നൽകുന്നത്. ഇതിനകം തന്നെ ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ഇഞ്ചക്ഷൻ  ഈ കുഞ്ഞിന് സൗജന്യമായി നൽകിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ പണപ്പിരിവ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top