21 July Sunday

പുരോഗമനശക്തികൾ തിരിച്ചുവരും : കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

തൃശൂർ 

ലോക്സഭാ തെരഞ്ഞെടുപ്പിൽ വലതുപക്ഷ, വർഗീയ ശക്തികൾക്ക് നേട്ടമുണ്ടായെങ്കിലും ആത്യന്തികമായി ഇടതുപക്ഷ, പുരോഗമന ശക്തികൾ രാജ്യത്ത് തിരിച്ചുവരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ പറഞ്ഞു. ഇ എം എസ് സ്മൃതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇ എം എസ് ഇടതുപക്ഷത്തിന് പകർന്നു നൽകിയ രാഷ്ട്രീയ പാഠം  പ്രതിസന്ധികളേയും വെല്ലുവിളികളേയും എങ്ങനെ അതിജീവിക്കാമെന്നാണ്. ലോകവ്യാപകമായി ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റ് ഭരണങ്ങൾക്ക് തിരിച്ചടിയുണ്ടായപ്പോൾ അത് മാർക്സിസത്തിന്റെയും കമ്യൂണിസത്തിന്റെയും പരാജയമല്ല, അതു നടപ്പാക്കിയതിന്റെ പ്രശ്നങ്ങളാണെന്ന് ഇ എം എസ് ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. അത് ശരിയാണെന്ന് കാലം തെളിയിച്ചു. ഇടതുപക്ഷം ലോകത്ത് പല രാജ്യങ്ങളിലും പല രൂപത്തിൽ തിരിച്ചുവന്നു. ഇ എം എസിന്റെ വാക്കുകൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലും ഏറെ പ്രസക്തമാണ്. 

വർഗീയ ഭരണ നയങ്ങളെ ചെറുക്കാനുള്ള ജനകീയ പ്രക്ഷോഭങ്ങൾ രാജ്യത്ത് ശക്തിപ്പെടുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top