തൃശൂർ
ബിഇഎഫ്ഐയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ വ്യാപകമായി അവകാശ ദിനം ആചരിച്ചു. ഒഴിവുള്ള മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തുക, ഇടപാടുകാർക്ക് തടസങ്ങളില്ലാതെ സേവനം ഉറപ്പുവരുത്തുക, അധിക ജോലിക്ക് ഉഭയകക്ഷി കരാർ പ്രകാരമുള്ള ഓവർടൈം അലവൻസ് ഉറപ്പുവരുത്തുക, താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുറംകരാർവൽക്കരണം നിർത്തലാക്കുക, ശാഖകൾ അടച്ചുപൂട്ടുന്നത് നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ ദിനം ആചരിച്ചത്. തൃശൂർ എസ്ബിഐ മെയിൻ ശാഖക്കു മുന്നിൽ നടന്ന പ്രകടനം ബിഇഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെറിൻ കെ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് കെ ആർ സുമഹർഷൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി കെ വിപിൻ ബാബു, കെ ജി സുകുമാർ, ബിജി ദിലീപ്, എ എ ഷാജു, ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ, ടി വൃന്ദ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..