10 June Saturday

പിള്ളത്തോടിന് സമീപം 
കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

പിള്ളത്തോടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം

വരന്തരപ്പിള്ളി 

പാലപ്പിള്ളി പിള്ളത്തോടിന് സമീപം കാട്ടാനക്കൂട്ടമിറങ്ങിയത്‌ ഭീതി പരത്തി. തിങ്കൾ രാവിലെ  മുപ്പതോളം ആനകളാണ് രണ്ട് കൂട്ടങ്ങളിലായി പ്രദേശത്ത് ഇറങ്ങിയത്. പിള്ളത്തോടിന് സമീപത്തുള്ള റബർ തോട്ടത്തിലെത്തിയ ആനകൾ റോഡിൽ നിലയുറപ്പിച്ചതോടെ ഏറെ നേരം പാലപ്പിള്ളി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ആനകളുടെ ആക്രമണം ഭയന്ന് വാഹനങ്ങൾ മാറ്റിയിടുകയായിരുന്നു. റോഡ് മുറിച്ചുകടന്ന ആനകൾ വീണ്ടും റബർ തോട്ടത്തിൽ തമ്പടിച്ചു. വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് ആനക്കൂട്ടത്തെ കാട്ടിലേയ്ക്ക് ഓടിച്ചുവിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top