08 August Saturday

വിലകുറയ്‌ക്കാൻ മില്ലുടമകളുടെ തന്ത്രം: 45 ടൺ നെല്ല ്‌നശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ചെറുവാളൂർ പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്ന ടൺ കണക്കിന് നെല്ല്

 ചാലക്കുടി

 മില്ലുടമകളുടെ പിടിവാശി മൂലം പാടശേഖരത്ത് ടൺകണക്കിന് നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നു. ചെറുവാളൂർ പാടശേഖരത്താണ് 45 ടൺ നെല്ല് നശിക്കുന്നത്. നെല്ല് സംഭരിക്കാൻ മില്ലുകൾ എത്താത്തതാണ് കർഷകർക്ക് വിനയാകുന്നത്. അപ്രായോഗികമായ കാര്യങ്ങൾ പറഞ്ഞ് മില്ലുടമകൾ നെല്ല് ശേഖരണം നീട്ടുകയാണ്. 
അപ്രതീക്ഷിതമായി വേനൽമഴ പെയ്താൽ പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്  നശിക്കും. കിലോയ്ക്ക് 24.60രൂപ നിരക്കിലാണ് നെല്ല് സംഭരിക്കേണ്ടത്. എന്നാൽ, വിലയിടിക്കാനാണ് മില്ലുടമകളുടെ നീക്കമെന്നാണ്‌ കർഷകരുടെ ആരോപണം. എത്രയും വേഗം നെല്ല് സംഭരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്  കർഷക സംഘം ചാലക്കുടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൃഷിമന്ത്രിക്കും ജില്ലാ പാഡി ഓഫീസർക്കും പരാതി  നല്കിയിട്ടുണ്ടെന്ന് നേതാക്കളായ ടി എ ജോണി, അഡ്വ. കെ എ ജോജി, പി വി ഷാജൻ, സൗമ്യ പ്രഭാകരൻ എന്നിവർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top