30 September Wednesday

‘ആരാണ് ഇന്ത്യക്കാര്‍' നാടകപര്യടനത്തിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

പരിഷത്ത്‌ കലാജാഥ സമാപന സമ്മേളനം സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര
ജനഹൃദയങ്ങളിൽ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് 'ആരാണ് ഇന്ത്യക്കാർ' എന്ന തെരുവുനാടക പര്യടനത്തിന് സമാപനമായി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥാ പര്യടനത്തിന്റെ ഭാഗമായാണ് നാടാകെ നാടകം അരങ്ങേറിയത്. ജില്ലയിലെ 37 കേന്ദ്രങ്ങളിൽ അവതരിപ്പിച്ച നാടകം  ഏവരും നെഞ്ചേറ്റി. കൊടകരയിൽ ചേർന്ന സമാപന സമ്മേളനം സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിനിന്ദ ചോദ്യപേപ്പറിൽ കടന്നുകൂടുന്നത് യാദൃശ്ചികമായ അച്ചടിപ്പിശകല്ലെന്നും അത് വരും തലമുറയെ ചരിത്ര പാതയിൽനിന്ന് വഴി മാറ്റി നടത്താനുള്ള ശ്രമമാണെന്നും പ്രിയനന്ദനൻ പറഞ്ഞു. കലുഷിതമായ ഇന്ത്യൻ സാഹചര്യം വരച്ചുകാട്ടുന്ന പരിഷത്തിന്റെ കലാജാഥ, അനീതിക്കെതിരെ പടപൊരുതുന്നവർക്ക് ഇന്ധനമാണെന്നും കാലത്തിനുമുന്നേ സഞ്ചരിക്കുകയും കരുതലിന്റെ സന്ദേശം മുൻകൂട്ടി പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് മതേതരവാദികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ എസ് സുധ, പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വി ജി ഗോപിനാഥൻ, ജില്ലാ സെക്രട്ടറി ടി  സത്യനാരായണൻ, കലാജാഥ കൺവീനർ ഒ എൻ അജിത്കുമാർ, മാനേജർ വി പ്രമോദ്, ടി എ വേലായുധൻ, സി കെ ശശി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top