29 January Saturday

ധീരജ്‌ വധം: പ്രതിഷേധം ജ്വലിച്ച്‌ യുവജനകൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

യുവജന കൂട്ടായ്മ തൃശൂരിൽ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം/ തൃശൂർ
എസ്‌എഫ്‌ഐ പ്രവർത്തകൻ ഇടുക്കി പൈനാവ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥി ധീരജിനെ കെഎസ്‌യു– -യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയതിൽ യുവജന പ്രതിഷേധം. 
"കുഞ്ഞായിരുന്നില്ലേ... കൊന്നു കളഞ്ഞില്ലേ, കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല'–- എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ  ജില്ലകളിൽ  ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
 കോൺഗ്രസിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണർത്തുന്നതായി കൂട്ടായ്‌മ. തിരുവനന്തപുരത്ത്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം ഉദ്‌ഘാടനംചെയ്‌തു. 
തൃശൂർ  നടുവിലാൽ ജങ്‌ഷനിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൻ വി വൈശാഖൻ അധ്യക്ഷനായി. 
ഡോ. രാവുണ്ണി, സംവിധായകൻ പ്രിയനന്ദനൻ, സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്, പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എംഎൽഎ, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ പ്രസിഡന്റ്‌ കെ വി രാജേഷ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ മുബാറക്ക്, ആർ എൽ  ശ്രീലാൽ, എസ്‌എഫ്‌ഐ  കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് പ്രസാദ്, സുകന്യ ബൈജു എന്നിവർ സംസാരിച്ചു. 
സമാപന പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ബി അനൂപ് ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top