22 January Saturday

തുർക്കിയിൽ 2 കോടിയുടെ 
തട്ടിപ്പ് നടത്തിയ മലയാളി മുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
തൃശൂർ
തുർക്കിയിൽ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയ യുവാവ്‌ നാട്ടിലേക്ക്‌ മുങ്ങിയതായി പരാതി. തൃശൂർ ചെറുതുരുത്തി സ്വദേശിയായ ലുലു ഗ്രൂപ്പ് ജീവനക്കാരൻ അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോനാണ്‌  വിദേശത്തുനിന്ന്‌ മുങ്ങിയത്‌. 
പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫീസിലെ മാർക്കറ്റിങ്‌ മാനേജരായി പ്രവർത്തിക്കവേ, വിതരണക്കാരുമായി സ്വന്തം നിലയ്‌ക്ക് ഇടപാടുകൾ നടത്തിയാണ്‌ വൻ അഴിമതി നടത്തിയതെന്ന്‌ പരാതിയിൽ പറയുന്നു. രണ്ടരലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ടുകോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ നടത്തിയത്‌.  
അഴിമതി കണ്ടെത്തിയതോടെ, അന്വേഷണത്തിന് അബുദാബി ഹെഡ്‌ ഓഫീസിൽ ഹാജരാകണമെന്ന്‌ ലുലു അധികാരികൾ നിർദേശിച്ചതിനു പിന്നാലെയാണ്‌ അനീഷ്  ബുധനാഴ്‌ച  നാട്ടിലേക്ക് രക്ഷപ്പെട്ടത്. അനീഷിനെതിരെ ഇസ്താംബുൾ പൊലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top