24 January Friday

കുതിരാനിൽ 27 മുതൽ ഗതാഗതനിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020
 തൃശൂർ >പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്താൻ കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തീരുമാനമായി. 
 
27 മുതൽ ഫെബ്രുവരി പത്തുവരെയും ഫെബ്രുവരി 27 മുതൽ മാർച്ച് പത്തുവരെയും രണ്ടുഘട്ടമായി പണി നടക്കുന്ന ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ചരക്കുലോറികൾ വൈകിട്ട് അഞ്ചിനുശേഷമായിരിക്കും കടത്തിവിടുക. കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സർവീസുകൾ തടസ്സപ്പെടില്ല. 
 
എല്ലാ വാഹനങ്ങളും ഒറ്റവരിയായാണ് കടത്തിവിടുക.  കലക്ടർ എസ് ഷാനവാസിനൊപ്പം സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ, പാലക്കാട് ജില്ലാ കലക്ടറുടെ പ്രതിനിധി, ആർടിഒ, ബസ്–ട്രക്ക്‌ ഓണേഴ്സ്  പ്രതിനിധികൾ, എണ്ണക്കമ്പനി പ്രതിനിധികൾ, എക്സിക്യുട്ടീവ് എൻജിനിയർ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top