04 December Wednesday

വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024
തൃശൂർ
കേൾവി പരിമിതിയുള്ള   വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ  കേസിലെ പ്രതി അറസ്‌റ്റിൽ.   ഈസ്റ്റ് ഫോർട്ട് ഡോൺ ബോസ്കോ ലെയ്‌നിൽ അമ്പഴക്കാടൻ   തുബാൾക്കിയെ (34)യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെ്യതത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ്‌ ചെയ്തു.
 നവംബർ അഞ്ചിനായിരുന്നു  സംഭവം. സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർഥിയെ ലൈംഗികാതിക്രമ  ഉദ്ദേശ്യത്തോടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ആക്രമിക്കുകയായിരുന്നു. വിദ്യാർഥിയുടെ പരാതിയിൽ  പൊലീസ്  അന്വേഷണം ആരംഭിച്ചു. കാമറ കൺട്രോൾ റൂമിന്റെ  സഹായത്തോടെ നിരവധി സിസിടിവി  കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. 
 അന്വേഷകസംഘത്തിൽ ഇൻസ്പെക്ടർ  എം  ജെ ജിജോ, സബ് ഇൻസ്പെക്ടർ ബിപിൻ പി  നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, സൂരജ് എന്നിവരുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top