24 October Thursday

ദുരിതാശ്വാസ നിധിയിലേക്ക്‌ 1.65 കോടി രൂപ നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
തൃശൂർ
കേരളത്തിലെ വിവിധ ജില്ലകളിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഐസിഐസിഐ ബാങ്ക് 1.65 കോടി രൂപ സംഭാവന ചെയ്തു. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്  ജില്ലാ ഭരണാധികാരികൾക്കാണ് തുക കൈമാറിയത്.  ഐസിഐസിഐ ബാങ്ക് റീജണൽ സെയിൽസ്  മോർഗേജ് മേധാവി കെ ശ്രീനാഥ് ജില്ലയ്ക്കുള്ള വിഹിതമായ 15 ലക്ഷം രൂപ കലക്ടർ എസ് ഷാനവാസിന് കൈമാറി.
പ്രധാന വാർത്തകൾ
 Top