22 October Tuesday

പിന്നെയും ചുഴലി, അഴീക്കോട്‌ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കൊടുങ്ങല്ലൂർ 
അഴീക്കോട് മേഖലയിൽ ചുഴലിക്കാറ്റ്, വ്യാപക നാശനഷ്ടം.മരങ്ങൾ വീണ് നിരവധി വീടുകളും, വാഹനവും തകർന്നു.അഴീക്കോട് പുത്തൻപള്ളി, ജെട്ടി പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.ശക്തമായ കാറ്റിൽ വാകച്ചാൽ മാടത്തിങ്കൽ നകുലൻ, രാമൻകുളത്ത് ഹംസ, കൈമാതുരുത്തി ഓമന, അഴീക്കോട് ജെട്ടിക്ക് സമീപം പൊയ്യാറ സോമൻ, മാർത്തോമ പരിസരത്ത്താണിക്കപ്പറമ്പിൽ സുരേഷ് ബാബു എന്നിവരുടെ വീടുകളുടെ മേൽക്കൂര മരങ്ങൾ വീണ് തകർന്നു.അഴീക്കോട് രാജഹാളിനും കാറ്റിൽ കേടുപാട് സംഭവിച്ചു.
സീതി സാഹിബ് സ്കൂളിന് പടിഞ്ഞാറുവശം ഈരേഴത്ത് ഷിജുവിന്റെ ഓട്ടോ ടാക്സി തേക്ക്  വീണ് തകർന്നു.ജനപ്രതിനിധികൾ റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ യ സ്ഥലങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ മാസവും പ്രദേശത്ത്‌ ചുഴലിക്കാറ്റ് വീശിയിരുന്നു.
പ്രധാന വാർത്തകൾ
 Top