18 October Friday

ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
തൃശൂർ
പുലികളിയോടനുബന്ധിച്ച്‌ ശനിയാഴ്‌ച പകൽ 12 മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തുമെന്ന്‌ ട്രാഫിക്‌ പൊലീസ്‌ അറിയിച്ചു.  സ്വരാജ് റൗണ്ടിലും  സമീപ റോഡുകളിലും ശനിയാഴ്‌ച രാവിലെ മുതൽ പാർക്കിങ്‌ അനുവദിക്കില്ല.
 കിഴക്കൻ മേഖലയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്നും ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജങ്ഷൻവഴി സർവീസ്‌ നടത്തണം.
 മണ്ണുത്തി ഭാഗത്ത് നിന്നുള്ളവ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്  വടക്കേസ്റ്റാൻഡിൽ  പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷൻ വഴി സർവീസ് നടത്തണം.
  പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേകോട്ട,  ലുലു ജങ്ഷൻ വഴി തിരികെ സർവീസ് നടത്തണം.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, 
തുടങ്ങി പടിഞ്ഞാറെകോട്ടവഴി വരുന്ന എല്ലാ ബസുകളും പടിഞ്ഞാറെകോട്ടയിൽ റൂട്ട് അവസാനിപ്പിക്കണം.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് ‌തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്നവ ബാല്യ ജങ്ഷനിൽ  നിന്ന്‌ വലത്തോട്ട് തിരിഞ്ഞ് ശക്തൻ  സ്റ്റാൻഡിൽ പ്രവേശിച്ച്   തിരികെ കണ്ണം കുളങ്ങര , ചിയ്യാരം കൂർക്കഞ്ചേരി വഴി സർവീസ് നടത്തണം.  
കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയിലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂരിൽ  തിരിഞ്ഞ് പവർഹൗസ്‌  വന്ന്ചിറക്കേകോട് മുണ്ടത്തിക്കോട് വഴി പോകണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top