24 October Thursday

‘മലയാളം വാഴുക’‐തിരുവോണമുണ്ണാതെ സാംസ്‌കാരിക ലോകം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
തൃശൂർ
കെഎഎസ്‌ പരീക്ഷയടക്കം മുഴുവൻ പിഎസ്‌സി പരീക്ഷകളും  മാതൃഭാഷയിലാക്കുക, കേരള സർക്കാരിന്റെ ഭാഷാ നയം  പിഎസ്‌സി അംഗീകരിക്കുക എന്നീ ആവശ്യങ്ങളുയർത്തി സാംസ്‌കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ  തിരുവോണത്തിന്‌  ഉപവാസ സമരം നടത്തി.  തിരുവനന്തപുരത്ത് പിഎസ് സി ആസ്ഥാനത്ത് രണ്ടാഴ്‌ചയായി നടന്നുവരുന്ന  അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തൃശൂരിലും ഉപവാസം സംഘടിപ്പിച്ചത്. 
പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മലയാള ഐക്യവേദി, യുവകലാസാഹിതി, എകെപിസിടിഎ, സെക്കുലർ ഫോറം,  പെൻഷനേഴ്സ് യൂണിയൻ,  നാടക്, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി തുടങ്ങിയ വിവിധ സംഘടനകളുടെ  സംയുക്താഭിമുഖ്യത്തിലുള്ള  സാംസ്‌കാരിക കൂട്ടായ്‌മയാണ്  ഉപവാസ സമരം സംഘടിപ്പിച്ചത്. 
സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ ഉദ്ഘാടനം ചെയ്‌തു.  ഡോ. സി രാവുണ്ണി അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  സംസ്ഥാന നിർവാഹകസമിതി അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ  മുഖ്യപ്രഭാഷണം നടത്തി. 
ടി  സത്യനാരായണൻ, ഡോ  എം എൻ വിനയകുമാർ, ഇ എം സതീശൻ, ഹേമ ജോസഫ് , ഇ ദിനേശൻ, കെ പി രാമനുണ്ണി , ടി കെ മീരാഭായ് , സി വി പൗലോസ്‌,  ഐ ഷൺമുഖദാസ്, പ്രഭാകരൻ ,രേണു രാമനാഥ്, സി ആർ ദാസ്, ഡോ. പി കെ കുശലകുമാരി , കെ കെ പി സംഗീത, ഇ ഡി ഡേവിസ് , ടി എ ഷിഹാബുദ്ദീൻ,  അഡ്വ. ആശ ഉണ്ണിത്താൻ, ഡോ. പി രഞ്ജിത്ത് , അഗസ്റ്റിൻ കുട്ടനെല്ലൂർ, അമൽ സി രാജ്  എന്നിവർ സംസാരിച്ചു.  ഇ. ജിനൻ, പി എസ് വിപഞ്ചിക, സോമൻ കാര്യാട്ട് ,എം എ. മണി, മണി ചാവക്കാട്, എ പ്രേമ കുമാരി, എം ഡി ദിനകരൻ, എ ബി മുഹമ്മദ് സഗീർ , എന്നിവർ കവിതകളും നാടൻ പാട്ടുകളും ആലപിച്ചു.
 കൊടുങ്ങല്ലൂരിൽ കെകെടിഎം  കോളേജിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രതിമയ്ക്ക് സമീപം നടന്ന സമരസദസ്സ്  അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. ജി ഉഷാകുമാരി  അധ്യക്ഷയായി. 
സമാപനസമ്മേളനം ഇ ടി ടൈസൺ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.   പ്രൊഫ. വി കെ സുബൈദ അധ്യക്ഷയായി.
പ്രധാന വാർത്തകൾ
 Top