22 October Tuesday

മേൽപ്പാലത്തിന്റെ അടിഭാഗം സാമൂഹ്യ വിരുദ്ധരുടെ താവളം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
ചാലക്കുടി 
സൗത്ത് ജങ്‌ഷനിലെ മേൽപ്പാലത്തിന്റെ അടിഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. സാമൂഹ്യ വിരുദ്ധരും യാചകരും ഈ ഭാഗം കൈയേറി. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരുടെ ആവാസ കേന്ദ്രമാണിപ്പോൾ അടിപ്പാത.  
മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരും ഇവിടെ തമ്പടിച്ചിരിക്കുകയാണ്.  ലഹരിവിൽപ്പനയും ഇവിടെ നടക്കുന്നുണ്ട്.   രാത്രിയായാൽ അസാന്മാർഗിക പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്.  മദ്യം മയക്കുമരുന്ന് ഉപയോഗിക്കുന്നവർ രാത്രികാലങ്ങളിൽ യാത്രക്കാരെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.    സ്ത്രീകളെ  വഴി നടക്കാൻ അനുവദിക്കുന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top