03 November Sunday

കാലാവസ്ഥാ 
പാർലമെന്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024
ഇരിങ്ങാലക്കുട 
ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് കാലാവസ്ഥാ  പാർലമെന്റ്‌    സംഘടിപ്പിച്ചു.  ബ്രിംഗ് ബാക്ക് ഫൗണ്ടേഷൻ,   ക്രൈസ്റ്റ് കോളേജ്‌,  ഇ കെ എൻ സെന്റർ,  സെന്റ്‌ ജോസഫ് കോളേജ്‌ എന്നിവയുടെ  സഹകരണത്തോടെ കിലയാണ്  പരിപാടി സംഘടിപ്പിച്ചത്. മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.  കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ അധ്യക്ഷനായി. 
ഡോ. മോനിഷ് ജോസ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്,  കില ഡിസാസ്റ്റർ മാനേജ്മന്റ്‌   കോ–-ഓർഡിനേറ്റർ ഡോ. എസ് ശ്രീകുമാർ, അഖിലേഷ് അനിൽകുമാർ, നിധിൻ കൃഷ്ണ, ഡോ. സോണി ജോൺ,  ഡോ. മാത്യു പോൾ ഊക്കൻ എന്നിവർ സംസാരിച്ചു. മുരിയാട്, കാറളം, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും സ്കൂൾ,   കോളേജ് വിദ്യാർഥികളും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top