17 September Tuesday
-പുനരധിവാസം ഉടന്‍

തകർന്ന കെട്ടിടം പൊളിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കോർപറേഷൻ ജനറൽ ആശുപത്രിക്ക് സമീപം തകർന്ന കെട്ടിടത്തിന്റെ ബാക്കി പൊളിച്ചപ്പോൾ

തൃശൂർ 
കോർപറേഷൻ ജനറൽ ആശുപത്രിക്ക് സമീപം ഞായറാഴ്‌ച പുലർച്ചെ ഒരുഭാഗം തകർന്ന  കെട്ടിടത്തിന്റെ ബാക്കി  ഭാഗങ്ങൾ തിങ്കളാഴ്‌ച ജെസിബി ഉപയോഗിച്ച് പൊളിച്ചു. 150 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം സംരക്ഷിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടതിനെതുടർന്നാണ്‌ പൊളിച്ചുനീക്കാൻ തീരുമാനിച്ചത്‌.  തുടർന്ന്‌ മൂന്നുനിലയുള്ള കെട്ടിടത്തിന്റെ ഒന്നും രണ്ടും നില പൂർണമായി പൊളിച്ചു. രാത്രി വൈകിയും പൊളിക്കൽ തുടർന്നു. താഴത്തെനിലകൂടി  പൊളിച്ച് നിരപ്പാക്കും. അതേസമയം  കെട്ടിടം പൂർണമായി തകർന്നുവീണെന്ന തരത്തിൽ തിങ്കളാഴ്ച നവമാധ്യമങ്ങളിലും മറ്റും വ്യാജപ്രചാരണം നടന്നു. ഇത് ശരിയല്ലെന്ന് മേയർ അജിത വിജയൻ പറഞ്ഞു.
കെട്ടിടത്തിലെ വ്യാപാരികളെ ഉടൻ പുനരധിവസിപ്പിക്കുമെന്നും
മേയർ വ്യക്തമാക്കി. വ്യാപാരികളെ താൽക്കാലികമായി എവിടെ പുനരധിവസിപ്പിക്കണമെന്ന ചർച്ച മേയറുടെ നേതൃത്വത്തിൽ തുടരുകയാണ്. പൊളിച്ചുമാറ്റിയ ഇടത്ത് പുതിയ കെട്ടിടം നിർമിക്കാൻ നടപടി പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം നിർമാണം തുടങ്ങി യുദ്ധകാലാടിസ്ഥാനത്തിൽ ഒരുവർഷത്തിനകം നിർമാണം പൂർത്തീകരിക്കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളും കൗൺസിലും ചേർന്ന് തീരുമാനമെടുത്ത് നടപ്പാക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top