25 August Sunday

തയ്യൂർ ഗവ. എച്ച്‌എസിലും പാർളിക്കാട് ഗവ. യുപിയിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
വേലൂർ / വടക്കാഞ്ചേരി
തയ്യൂർ ഗവ. ഹൈസ്കൂളിലും പാർളിക്കാട് ഗവ. യുപി സ്കൂളിലും അറിവിന്റെ അക്ഷരമുറ്റം പദ്ധതി പ്രകാരം ദേശാഭിമാനി പത്രവിതരണം ആരംഭിച്ചു. 
തയ്യൂർ ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ‌് ഷേർളി ദിലീപ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി കെ സുഭാഷ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം ടി കെ മുരളി പത്രവിതരണം ഉദ്ഘാടനം ചെയ്തു. വെള്ളാറ്റഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ‌് എ എൻ സോമനാഥൻ, വി രാധാകൃഷ്ണൻ, ടി ആർ ജയശ്രീ എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ എം സുരേഷ്‌ സ്വാഗതവും പി സി ശ്രീപത്മനാഭൻ നന്ദിയും പറഞ്ഞു, വെള്ളാറ്റഞ്ഞൂർ സർവീസ് സഹകരണ ബാങ്കാണ്  പത്രം സ്പോൺസർ ചെയ്തത്.
പാർളിക്കാട് ഗവ. യുപി സ്കൂളിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അത്താണി സിൽക്ക് എംപ്ലോയീസ‌് സഹകരണ സംഘം പ്രസിഡന്റ് വി ബി പീതാംബരൻ അധ്യക്ഷനായി. എം ആർ അജിത്കിഷോർ സംസാരിച്ചു. പ്രധാനാധ്യാപകൻ സി ഐ ജോൺസൺ സ്വാഗതവും കെ ബി മിനി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top