25 July Sunday

മരംമുറി: മിനുട്‌സ് തിരുത്തിയതായി ആരോപണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
ചാലക്കുടി 
വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിന്റെ മറവിൽ വൻ മരങ്ങൾ വെട്ടിയിട്ട് കടത്താനുള്ള ശ്രമം വിവാദമായതോടെ മിനുട്‌സ് തിരുത്തിയതായി ആരോപണം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ വൻ മരങ്ങളാണ് വെട്ടിയിട്ടത്. 
മെയ് 31ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ  മാനേജ്‌മെന്റ് കമ്മിറ്റിയിൽ വൃക്ഷങ്ങളുടെ ചില്ലകൾ മുറിച്ച് മാറ്റാൻ തീരുമാനമെടുത്തിരുന്നു.  ഇതിന്റെ മറവിൽ   വൻ മരങ്ങൾ മുറിച്ചിടുകയും ചെയ്തു. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ചേർന്ന് മിനുട്‌സിൽ മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചെന്നാക്കി തിരുത്തി യെഴുതിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ചേർന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച്  തർക്കമുണ്ടായി.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും തൽസ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ എം കോടശ്ശേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മുറിച്ചിട്ട മരങ്ങൾക്കുപകരം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കോടശേരി പഞ്ചായത്തംഗം ഇ എ ജയതിലകൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ കോടശേരി മേഖലാ പ്രസിഡന്റ് കെ ജി ഡാനീഷ് അധ്യക്ഷനായി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top