18 June Tuesday

തീരാനഷ‌്ടം: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
തൃശൂർ
അന്നമനട പരമേശ്വരമാരാരുടെ നിര്യാണത്തിൽ സാംസ്-കാരിക മന്ത്രി എ കെ ബാലൻ അനുശോചിച്ചു. കലാകേരളത്തിന് പൊതുവിലും വാദ്യകലാരംഗത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ‌്. പഞ്ചവാദ്യത്തിലെ അസാമാന്യ പ്രതിഭയായിരുന്നു. തിമിലയെ സ്വതന്ത്രവാദ്യമെന്ന നിലയിൽ ഉയർത്തിയെടുക്കാനും അദ്ദേഹം വലിയ സംഭാവന നൽകി.  കലാമണ്ഡലം  അധ്യാപകനായിരിക്കെ തിമിലയുടെ പാഠ്യപദ്ധതി  രൂപപ്പെടുത്തുന്നതിൽ  വലിയ പങ്കുവഹിച്ചു.  വാദ്യം പരമ്പരാഗത അടിത്തറയിൽനിന്ന് വായിക്കുന്നതിനൊപ്പം  പരീക്ഷണങ്ങൾ നടത്തി കാലാനുസൃതമാക്കാനും അദ്ദേഹം ധൈര്യം കാട്ടി. നിലവിലുള്ള താളങ്ങളിലെ  ഉള്ളടക്കത്തെ അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്-ചയില്ലാതെ പുതുക്കാൻ ശ്രമിച്ചുവെന്നും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
 
കെ രാ-ധാ-കൃ-ഷ്--ണൻ- 
 
അന്നമനട പരമേശ്വ-രമാ-രാ-രു-ടെ വി-യോ-ഗം- കലാസ്വാദകർക്ക‌്- തീ-രാ-നഷ്ടമാ-ണെന്ന്- സി-പി-ഐ എം- കേന്ദ്ര കമ്മി-റ്റി- അം-ഗം- കെ രാ-ധാ-കൃ-ഷ്--ണൻ- അനു-ശോ-ചന സന്ദേശത്തിൽ- പറഞ്ഞു.-  ദീർ-ഘകാ-ലം- പരമേശ്വ-രമാ-രാ-രു-മാ-യി- സൗ-ഹൃ-ദം- സ്ഥാ-പി-ക്കാൻ- തനി-ക്കു- കഴി-ഞ്ഞി-ട്ടു-ണ്ട്-.- -പാർട്ടി ജി-ല്ലാ- സെക്രട്ടറി-യാ-യി-രി-ക്കെ 2016 ഫെബ്രു-വരി-യിൽ- തൃ-ശൂ-രിൽ- നടന്ന സി-പി-ഐ എം- സം-സ്ഥാ-ന സമ്മേളനത്തോ-ടനു-ബന്ധി-ച്ച്-- സം-ഘടി-പ്പി-ച്ച വാ-ദ്യോ-ത്സവത്തി-ന്റെ പ്രധാ-ന അതി-ഥിയാ-യി-രു-ന്നു.- സി-പി-ഐ എമ്മി-ന്റെ  അഭ്യുദയകാംക്ഷി-യാ-യി-രു-ന്നു.- തെരഞ്ഞെടു-പ്പു-കളിൽ- ഇടതു-പക്ഷത്തെ വി-ജയി-പ്പി-ക്കണമെന്ന്- അദ്ദേഹം- ആഹ്വാ-നം- ചെയ്--തി-രു-ന്നു.-  അദ്ദേഹത്തി-ന്റെ കു-ടും-ബാം-ഗങ്ങളു-ടെയും- വാ-ദ്യ-പ്രേമി-കളു-ടെയും- ദു-ഃഖത്തിൽ- പങ്കു-ചേരു-ന്നതാ-യും- കെ രാ-ധാ-കൃ-ഷ്--ണൻ- അറി-യി-ച്ചു.- 
 
എ സി- മൊ-യ്--തീൻ- 
 
കേരളത്തി-ലെ ഉത്സവങ്ങൾ-ക്കും- പ്രത്യേ-കി-ച്ച്-- തൃ-ശൂർ- പൂ-രത്തി-നും- തീരാ-നഷ്ടമാ-ണ്- പരമേശ്വ-രമാ-രാരു-ടെ വി-യോ-ഗമെന്ന‌് മന്ത്രി- എ സി- മൊ-യ്--തീൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.-  പഞ്ചവാ-ദ്യ-കലയെ ഏറ്റവും- ആസ്വാ-ദ്യ-കരമാ-ക്കാ-നും- ജനകീ-യമാ-ക്കാ-നും- അദ്ദേഹം- പരി-ശ്രമി-ച്ചു.-  അദ്ദേഹത്തി-ന്റെ  സം-ഭാവ-ന മാ-നി-ച്ചാ-ണ്- എൽ-ഡി-എഫ്-- സർ-ക്കാർ- പല്ലാ-വൂർ- അപ്പു-മാ-രാർ- പു-രസ്--കാ-രം- നൽ-കി- ആദരി-ച്ചത്-.- - 
 
സി രവീന്ദ്രനാഥ‌്
 
പഞ്ചവാദ്യത്തിൽ പുതിയ താളമേഖലകൾ കണ്ടെത്തിയ മഹാപ്രതിഭയായിരുന്നു പരമേശ്വരമാരാരെന്ന‌് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ‌് അനുശോചനസന്ദേശത്തിൽ പറഞ്ഞു. തൃശൂർപൂരത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ ദീർഘകാലം മേളപ്രമാണിയായി പുരുഷാരങ്ങളെ ത്രസിപ്പിച്ചിരുന്ന ഈ കലാപ്രതിഭയുടെ വിടവാങ്ങൽ കലാകേരളത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി എസ‌് സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പിള്ളി, കലാമണ്ഡലം വൈസ‌്ചാൻസലർ ഡോ. ടി കെ നാരായണൻ എന്നിവരും അനുശോചിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top