22 June Tuesday
അഞ്ചാം ദിവസവും പരിശോധന ശക്തം

അടച്ചിടല്‍ കൂടുതല്‍
കര്‍ശനമാക്കി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
 
തൃശൂർ
കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അടച്ചിടൽ കൂടുതൽ കർശനമാക്കി ജില്ലയിലെ പൊലീസ്‌. സർക്കാർ നിർദേശിച്ച വിഭാഗങ്ങൾ ഒഴികെ ആരും പുറത്തിറങ്ങി സഞ്ചരിക്കുന്നില്ലെന്ന്‌ പൊലീസ്‌ ഉറപ്പാക്കുന്നുണ്ട്‌.
കോവിഡ് വ്യാപനത്തിനെതിരെ നാടാകെ കർശന പരിശോധനയാണ്‌ നടക്കുന്നത്‌. ലോക്ഡൗണിന്റെ അഞ്ചാം ദിവസമായ ബുധനാഴ്‌ചയും പൊലീസ്‌ പരിശോധന ശക്തമാണ്‌. 
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ താക്കീതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിട്ടും പലരും ചുറ്റിക്കറങ്ങുകയാണ്. പൊലീസ് നിലപാട് കർശനമാക്കിയതോടെ ഇടവഴികളിലൂടെ ആളുകൾ വാഹനങ്ങളിൽ കറങ്ങുന്നുണ്ട്. 
മിക്കയിടങ്ങളിലും വാഹനം തടഞ്ഞുള്ള പൊലീസ് പരിശോധന ശക്തമാണ്‌. അനാവശ്യ യാത്രക്കാരെ പിടികൂടാൻ രാവിലേതന്നെ പൊലീസ് നിരത്തുകളിലിറങ്ങി ബാരിക്കേഡുകൾ സ്ഥാപിച്ചശേഷം കൃത്യമായി പോകേണ്ട സ്ഥലം പറഞ്ഞവരെ മാത്രമാണ് വിട്ടയക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന നടന്നു. നിയമലംഘകരെ പിടികൂടി കേസെടുത്തു. നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽനിന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പട്രോളിങ് സംവിധാനം ഏർപ്പെടുത്തി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വാഹനപരിശോധനാ കേന്ദ്രങ്ങൾ തുടരും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും പൊലീസ്‌ അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top