18 August Sunday

കേബിളുകൾ മുറിച്ചുമാറ്റുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
അന്തിക്കാട്
99 രൂപക്ക് 150 ചാനലുകൾ നൽകി  കേബിൾ ശൃംഖല രംഗത്ത് ബദലിന് വേണ്ടി നടത്തിയ ശ്രമം ഈ രംഗത്തെ കുത്തകകൾ  പരാജയപ്പെടുത്താൻ ശ്രമിച്ചതായി വാസിയും ഏഷ്യ നെറ്റ് ഏജൻസി അൽ ജസീറ കമ്യൂണിക്കേഷൻ സിഇഒ യുമായ ഷിബുമേനോത്ത് പറമ്പിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.     ആറ് മാസം മുമ്പ് ആരംഭിച്ച‌്  300 കണക്ഷനുകൾ നൽകിയ കമ്പനിക്ക് ഏറെ നാശനഷ്ടങ്ങൾ സഹിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. അന്തിക്കാട്, മണലൂർ  പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കേബിളുകൾ വ്യാപകമായി മുറിച്ചുമാറ്റി.  ചിലയിടങ്ങളിൽ സംപ്രേക്ഷണം തടസ്സമാകുന്ന രീതിയിൽ കേബിളുകളിൽ ആണി തറച്ച് ദ്വാരമുണ്ടാക്കുകയാണ‌്. ഇതിന് പുറമെ പടിയം ചൂരക്കോട്ട് നടയിലെ ഓഫീസിലെത്തി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. വധഭീഷണിയും  ആക്രമണങ്ങളും  അധികമായപ്പോൾ മുഖ്യമന്ത്രി,ഡിജിപി ,അന്തിക്കാട് പൊലീസ് എന്നിവർക്ക് പരാതി നൽകി. ഈ പരാതിയിൽ അന്വേഷണം തുടരുന്നതിനിടയിലും സാമൂഹ്യദ്രോഹികളിൽ നിന്നുള്ള അതിക്രമം തുടരുന്നതായി അദ്ദേഹം പറഞ്ഞു.  ഡയറക്ടർമാരായ മായ രമേശൻ. നിഷ രാജു, ഏഷ്യാനെറ്റ് പുത്തൻപീടിക യൂണിറ്റ് ഉടമ ഗിരീഷ് കുമാർ കെ ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top