Deshabhimani

സിപിഐ എം കൊടകര ഏരിയ 
സമ്മേളനത്തിന് പതാക ഉയർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 12:29 AM | 0 min read

ആമ്പല്ലൂർ
സിപിഐ എം കൊടകര ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച്  പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ (ജോർജ് ടൗൺ, ആമ്പല്ലൂർ) പതാക ഉയർന്നു. സംഘാടക സമിതി ചെയർമാൻ പി കെ ശിവരാമൻ പതാക ഉയർത്തി. കൊടിമര ജാഥ മോനടിയിൽ സി എസ് ബിനോയി രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.  പതാകജാഥ മണ്ണംപേട്ടയിൽ എം വി മണികണ്ഠൻ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റിയംഗം ടി എ രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ഇരുജാഥകളും വെണ്ടോർ ചുങ്കം സെന്ററിൽ സംഗമിച്ച് പൊതുസമ്മേളന നഗറിലെത്തി. 
പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (അളഗപ്പ നഗർ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ)  വ്യാഴം രാവിലെ 10ന് ജില്ലാ സെക്രട്ടറി എം എം വർഗീസ്‌  ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ രാമചന്ദ്രൻ, പി കെ ഡേവിസ്‌ എന്നിവർ പങ്കെടുക്കും.
 13 ലോക്കലുകളിൽ നിന്നായി 145 പ്രതിനിധികൾ പങ്കെടുക്കും. 14ന്‌ വൈകിട്ട്‌  നാലിന്‌ അളഗപ്പ ടെക്സ്റ്റൈൽ പടിക്കൽനിന്ന്‌ സീതാറാം യെച്ചൂരി നഗറിലേക്ക്‌ (ആമ്പല്ലൂർ  ജോർജ്‌ ടൗൺ) ചുവപ്പ് സേനാമാർച്ച്‌,  ബഹുജന പ്രകടനം എന്നിവ നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും.
 


deshabhimani section

Related News

0 comments
Sort by

Home