13 October Sunday

മെഡിക്കൽ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
കൊടകര
 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടകര ഗവ എൽപി സ്കൂളിൽ സൗജന്യ ചികിത്സയും ഔഷധ വിതരണവും നടന്നു. കൊടകര പഞ്ചായത്ത് പ്രസിഡന്റ്‌ അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. യുണിയൻ ബ്ലോക്ക് പ്രസിഡന്റ്  ടി ബാലകൃഷ്ണമേനോൻ അധ്യക്ഷനായി. ഡോക്ടർമാരായ  എം ജി രാമചന്ദ്രൻ,  എം വി ശ്യാമളൻ, കെ ഗോപിദാസൻ തുടങ്ങിയവർ രോഗികളെ പരിശോധിച്ചു.
യുണിയൻ ബ്ലോക്ക് സെക്രട്ടറി കെ വി രാമകൃഷ്ണൻ, കെ ഒ പൊറിഞ്ചു, വി ബി ശോഭനകുമാരി,  ടി എ വേലായുധൻ, കെ സുകുമാരൻ, ശിവദാസൻ കുഴിക്കാട്ടിൽ, എ വി ജോൺസൺ, എം കെ റപ്പായി, പി വി ശാരങ്ഗൻ തുടങ്ങിയവർ സംസാരിച്ചു.
കോടാലി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി വനിതാ വിങ്ങിന്റെയും യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തിൽ വൈദ്യരത്നം ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു.  യൂണിറ്റ്  പ്രസിഡന്റ്‌ പി ജി രെഞ്ജിമോൻ ഉദ്ഘാടനം ചെയ്തു. സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ രാധിക സതീശൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി എം ഉമേഷ് ബാബു, ട്രഷറർ സാബു പോക്കാക്കില്ലത്ത്, വൈസ് പ്രസിഡന്റ്‌ ബൈജു പള്ളിപ്പാടൻ, സെക്രട്ടറി സി കെ ഹരിദാസ്, യൂത്ത് വിങ്‌ പ്രസിഡന്റ്‌ പി എ നിഷാന്ത്, സെക്രട്ടറി വി ജി  സതീഷ്, വനിതാ വിങ്‌ പ്രസിഡന്റ്‌  ഫൗസിയ ഷാജഹാൻ എന്നിവർ സംസാരിച്ചു
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top