23 September Wednesday
റീബിൽഡ് കേരള

മേലൂർ പാലപ്പിള്ളിയിൽ 19 വീടുകൾ കൈമാറും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

മേലൂർ പാലപ്പിള്ളിയിലെ 19 കുടുംബങ്ങൾക്ക് റീബിൽഡ് കേരളയുടെ ഭാഗമായി നിർമിച്ച വീടുകൾ

 ചാലക്കുടി

2018ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട മേലൂർ പാലപ്പിള്ളിയിലെ 19 കുടുംബങ്ങൾക്ക് റീബിൽഡ് കേരളയുടെ ഭാഗമായി നിർമിച്ച വീടുകൾ കൈമാറും.  14ന് തദ്ദേശ മന്ത്രി എ സി മൊയ്തീൻ താക്കോൽദാനം നിർവഹിക്കുമെന്ന് ബി ഡി ദേവസി എംഎൽഎ അറിയിച്ചു. മേലൂരിലെ അനധികൃതമായി കൈയേറിയ 82 സെന്റ്‌ റവന്യൂ പുറമ്പോക്കു ഭൂമി തിരിച്ചുപിടിച്ചാണ് വീടുകൾ നിർമിച്ചു നൽകുന്നത്. മൂന്ന്‌ സെന്റ്‌ സ്ഥലവും 400 സ്ക്വയർഫീറ്റ് വിസ്താരമുള്ള വീടുമാണ് തെരഞ്ഞെടുക്കപ്പെട്ട 19 കുടുംബങ്ങൾക്ക് നൽകുക. റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്ത് നിരവധി വീടുകൾ നൽകിയ ഫൈസൽ ആൻഡ്‌ ഷബാന ഫൗണ്ടേഷനാണ് അഞ്ചുലക്ഷം രൂപ ചെലവുവരുന്ന ഒരോ വീടും നിർമിച്ചു നൽകുന്നത്. 19 ഗുണഭോക്താക്കൾക്കും സ്ഥലത്തിന്റെ പട്ടയവും അന്നേദിവസം നൽകുമെന്ന് ചാലക്കുടി തഹസിൽദാർ ഇ എൻ രാജു അറിയിച്ചു. ചുറ്റുമതിലും മറ്റ് അടിസ്ഥാനസൗകര്യങ്ങളും നിർമിക്കുന്നതിന് മണ്ഡലം ആസ്തി വികസനഫണ്ടിൽനിന്നും പത്തു ലക്ഷം രൂപയും വൈദ്യുതി, വാട്ടർ കണക്ഷൻ,  ഇന്റേണൽ റോഡുകൾ എന്നിവയ്ക്കായി മേലൂർ പഞ്ചായത്ത് 16 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top