15 October Tuesday

"കുളി 'കാര്യമായി : 6 മണിക്കൂര്‍ വട്ടം ചുറ്റിച്ച് കൊമ്പന്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

 

ചെറുതുരുത്തി 
ഭാരതപ്പുഴയിൽ കുളിപ്പിക്കാനിറങ്ങിയ കൊമ്പൻ കുളി കാര്യമാക്കിയപ്പോൾ നട്ടം തിരിഞ്ഞത് നാട്ടുകാരും പാപ്പാന്മാരും. ആറ‌് മണിക്കൂറോളം കൊമ്പൻ ഭാരതപ്പുഴയിൽ നിലയുറപ്പിച്ചു. അടാട്ട്  പരമു, പാണഞ്ചേരി പരമു എന്നീ പേരുള്ള കൊമ്പനാണ് കുളിഭ്രമം മൂത്ത് അനുസരണക്കേട് കാണിച്ചത്. 
വ്യാഴാഴ്ച പകൽ 11. -30 ഓടെ വീണ്ടും നിളയിൽ നീരാട്ടിനിറക്കി. വെള്ളത്തിലിറങ്ങിയതോടെ കൊമ്പന്റെ മട്ട് മാറി. ഇതിനിടെ അടുത്തെത്തിയ രണ്ടാം പാപ്പാനെ തലങ്ങും വിലങ്ങും കുത്തിയെങ്കിലും വെള്ളത്തിലൂടെ ഊളിയിട്ട് പാപ്പാൻ രക്ഷപ്പെട്ടു. 
വൈകിട്ട‌് കരയ്ക്കു സമീപമെത്തിയെങ്കിലും പാപ്പാൻ അടുത്തെത്തിയതോടെ  ആന വീണ്ടും വെള്ളത്തിലേക്കിറങ്ങി.  ആനയെ വൈകിട്ട് അഞ്ചരയോടെയാണ് കരയ്ക്കെത്തിച്ചത്. 
പ്രധാന വാർത്തകൾ
 Top