12 November Tuesday
ആദിവാസി കുട്ടികൾക്ക‌് മർദനം

പൂലാനി മരിയ പരിപാലന കേന്ദ്രത്തിൽ സിഡബ്ല്യുസിപരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
തൃശൂർ
ആദിവാസി കുട്ടികളെ മർദിച്ചതായി പരാതിയുണ്ടായ പൂലാനി മരിയപാലന ശിശു പരിപാലന കേന്ദ്രത്തിൽ ചൈൽഡ‌് വൈൽഫെയർ കമ്മിറ്റി  പരിശോധന നടത്തി. - 
നടത്തിപ്പു രേഖകൾ, ഹോസ്റ്റൽ സൗകര്യങ്ങൾ മുതലായവ പരിശോധിച്ച സമിതി കുട്ടികൾക്കുള്ള പോഷകാഹാരക്കുറവ്, ശുചിത്വം, രേഖകളിലെ കൃത്യതയില്ലായ്മ മുതലായവയിൽ അതൃപ്തി രേഖപ്പെടുത്തി. ആറ് കുട്ടികൾ ഓടിപ്പോകാനുണ്ടായ സംഭവത്തിൽ   അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി.  പ്രത്യേക പ്രദേശത്തുനിന്നുള്ള നിരവധി ആദിവാസി കുട്ടികൾ ഈ കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ എത്തിയതിൽ പൊതുജനങ്ങളിലുണ്ടായ സംശയം ദൂരീകരിക്കുന്നതിനാവശ്യമായ അന്വേഷണം നടത്താനും നിർദേശം നൽകി.   
ശിശുകേന്ദ്രത്തിൽ ഇപ്പോൾ പാർപ്പിച്ചിട്ടുള്ള ബാക്കി ആദിവാസി ആൺകുട്ടികളക്കൂടി വാഴച്ചാലിലെ ആദിവാസി വിദ്യാലയത്തിലേക്കും ഹോസ്റ്റലിലേക്കും മാറ്റാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശിച്ചു.  
സിഡബ്ല്യുസി ചെയർമാൻ ഡോ. കെ ജി വിശ്വനാഥൻ,അംഗങ്ങളായ അഡ്വ. കെ കെ വാരിജാക്ഷൻ, ഡോ. ബാസ്പിൻ, ഡിസിപി ഒ പ്രതിനിധി ഹരീഷ് എന്നിവരാണ് പരിശോധന നടത്തിയത്-.  
പ്രധാന വാർത്തകൾ
 Top