18 June Friday

അങ്കണവാടിയിൽ
ക്വാറന്റൈൻ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
കൊടുങ്ങല്ലൂർ
മതിലകം പഞ്ചായത്തിലെ വാർഡ്തല ആദ്യ ക്വാറന്റൈൻ കേന്ദ്രം തട്ടുങ്ങൽ അങ്കണവാടിയിൽ ആരംഭിച്ചു. മൂന്നുപേർക്കുളള കിടക്കസൗകര്യവും ഓക്സിജൻ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. വീട്ടിലോ ബന്ധുമിത്രാദികളുടെ വീട്ടിലോ ക്വാറന്റൈനിൽ കഴിയാൻ സൗകര്യമില്ലാത്തവരെന്ന് വാർഡ് സമിതി അംഗീകരിക്കുന്നവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. രണ്ടാംഘട്ടത്തിൽ എമ്മാട് മദ്രസ ഹാൾ കൂടുതൽ കിടക്കകളോടെ ഉടൻ പ്രവർത്തനം തുടങ്ങും. ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ജെസ്ന ഷമീർ അധ്യക്ഷയായി. പി എം ആൽഫ, ഇ ജി സുരേന്ദ്രൻ, നജീബ് തട്ടുങ്ങൽ, ടി എസ് സജീവൻ, നിഷാദ്, മൻസൂർ, പി കെ ബിജു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top