10 August Monday

രക്തബാങ്ക്‌ വീണ്ടും നിറയുന്നു

സ്വന്തം ലേഖികUpdated: Wednesday Feb 12, 2020

തൃശൂർ കോർപറേഷന്‌ മുന്നിൽ എസ്‌എഫ്‌ഐ സമരം കേന്ദ്ര കമ്മിറ്റിയംഗം വി പി ശരത്‌ പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

 ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെ രക്തബാങ്ക് വീണ്ടും സജീവമാകുന്നു.കോവിഡ്‌ ഭീതിയും ലോക്ക്‌ ഡൗണും മൂലം രക്തദാതാക്കളുടെ വരവ് നാലിലൊന്നായി കുറഞ്ഞിരുന്നു. എന്നാലിപ്പോൾ  വിവിധ സംഘടനകളും, സാംസ്‌കാരിക കൂട്ടായ്‌മാ പ്രവർത്തകരും  രക്തദാതാക്കളായി‌ ആശുപത്രിയിലെത്തുന്നുണ്ട്‌. "ചോറിനൊപ്പം ചോരയും കൊണ്ടു വരാം' എന്ന പേരിൽ  ദിവസവും പത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തം നൽകുന്നുണ്ട്‌. 
 കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതിനാൽ എൻസിസി, എൻഎസ്‌എസ്‌  അംഗങ്ങൾ  രക്തം നൽകാൻ മെഡിക്കൽകോളേജിൽ   എത്തുന്നില്ല.  സന്നദ്ധ രക്തദാന ക്യാമ്പുകളും നടക്കുന്നില്ല. ഇത്‌‌ രക്തബാങ്കിൽ  സ്റ്റോക്ക്   കുറയാൻ കാരണമായി.   ബാങ്കിൽ നിന്ന്‌ നൽകുന്ന രക്തത്തിന്‌ പകരംവയ്‌ക്കാൻ  രക്തം ഇല്ലാത്ത സ്ഥിതിയുണ്ടായി.  ഇപ്പോൾ   സ്വയംസന്നദ്ധരായി  പലരും  രക്തദാനത്തിന്‌ എത്താൻ തുടങ്ങി. 
 ലോക്ക്‌ഡൗണിന്റെ ആദ്യഘട്ടത്തിൽ  ശസ്‌ത്രക്രിയകൾ കുറവായിരുന്നു.
 ശസ്‌ത്രക്രിയകൾ   ആരംഭിച്ചതോടെ ‌ രക്തത്തിന്റെയും ആവശ്യം കൂടി.    ക്യാൻസറിന്‌ ചികിത്സതേടിയും  ഒരുപാടുപേർ എത്തുന്നു. ഒരു രോഗിക്ക്‌ കീമോ തെറാപ്പിയും റേഡിയേഷനും ആരംഭിച്ചാൽ ഉടൻ രക്തം കയറ്റണം. അഞ്ചും ആറും കുപ്പിയാണ്‌  ‌‌ ആവശ്യം വരിക.  അതിനാൽ രക്തബാങ്കിൽ  കൂടുതൽ സ്‌റ്റോക്ക്‌ ആവശ്യമാണ്‌. കൂടുതൽ രക്തദാതാക്കൾ തയ്യാറാവണം. 
 നിലവിലെ സാഹചര്യത്തിൽ പുറത്ത്‌  ക്യാമ്പുകൾ നടത്താൻ രക്തബാങ്കിന്‌‌ സാധിക്കില്ല. ദാതാവ്‌ ആശുപത്രിയിലെത്തി രക്തം നൽകണം. പൂർണ സുരക്ഷ ഉറപ്പാക്കി   ഇവരെ സ്വീകരിക്കാൻ അധികൃതരും പൂർണ സജ്ജമാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top