27 May Monday

"ജലരക്ഷ ജീവരക്ഷ' പദ്ധതി ഉദ്ഘാടനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ നടത്തിയ ബ്ലൂ ആര്‍മി ഘോഷയാത്രയില്‍നിന്ന്

 തൃശൂർ

പ്രളയാനന്തര പുനരുപയോഗത്തിന് ജലസ്രോതസ്സുകൾ ഒരുക്കുന്നതിനായുള്ള ജലരക്ഷ ജീവരക്ഷ പദ്ധതി മന്ത്രി വി എസ‌് സുനിൽകുമാർ ഉദ്ഘാടനം ചെയ‌്തു.  ജലരക്ഷ ജീവരക്ഷ പ്രവർത്തനോദ്ഘാടനവും വെബ്സൈറ്റ് ഉദ്ഘാടനവും ഹ്രസ്വചിത്ര യൂട്യൂബ് റിലീസും മന്ത്രി നിർവഹിച്ചു.    കലക്ടർ  ടി വി  അനുപമ പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജെന്നി ജോസഫ്, മഞ്ജുള അരുണൻ, എം പത്മിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌്സ‌് അസോ. പ്രസിഡന്റ് വി എ മനോജ്കുമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ്, ജില്ലാ പ്ലാനിങ്  ഓഫീസർ ടി ആർ മായ, ഡിപിസി സർക്കാർ പ്രതിനിധി ഡോ. എം എൻ സുധാകരൻ എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്  എൻ കെ  ഉദയപ്രകാശ് സ്വാഗതവും  ജില്ലാ മണ്ണ്സംരക്ഷണ ഓഫീസർ പി ഡി സിന്ധു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായി ബ്ലൂ ആർമി നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു.   
 ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ആദ്യഘട്ടമായി മണലിപ്പുഴ സംരക്ഷിക്കും. ഇതിനായി 89 ലക്ഷത്തിന്റെ പദ്ധതി തയ്യാറാക്കി.   48 കിലോമീറ്റർ നീളത്തിൽ പുഴ സംരക്ഷണം സാധ്യമാക്കും. പ്രളയത്തെത്തുടർന്ന്  തകർന്ന കുളങ്ങളും ചിറകളും  ജനകീയ സഹകരണത്തോടെ  സംരക്ഷിക്കുന്ന പ്രവൃത്തികൾക്കും തുടക്കമായി.  നാല് വർഷത്തിനകം 557.28കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക.
പ്രധാന വാർത്തകൾ
 Top