ആമ്പല്ലൂർ
ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12.15ന് ആമ്പല്ലൂർ സിഗ്നല്‍ ജങ്‌ഷനിലായിരുന്നു അപകടം.
പൊള്ളാച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് തക്കാളിയുമായി പോയ ലോറി സിഗ്നലിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.
തക്കാളി ലോറിയിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. അഗ്നി രക്ഷാസേന ലോറി വെട്ടി പ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..