22 March Friday

വേതനം പുതുക്കുന്നതിന് തെളിവെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
തൃശൂർ
സംസ്ഥാനത്ത് ഡയമണ്ട് കട്ടിങ് ആൻഡ് പോളിഷിങ്, എൽപി ഗ്യാസ്  മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് നടത്തി.  മിനിമ വേതന ഉപദേശക ഉപസമിതി അംഗം പി നന്ദകുമാർ അധ്യക്ഷനായി. തെളിവെടുപ്പിൽ ഡയമണ്ട് കട്ടിങ്, എൽപിജി മേഖലകളിൽനിന്നുള്ള മാനേജ്മെന്റ് പ്രതിനിധികളും  തൊഴിലാളി യൂണിയൻ മെമ്പർമാരും അഭിപ്രായ നിർദേശങ്ങൾ സമർപ്പിച്ചു. അടിസ്ഥാന വേതനം പ്രതിദിനം 625 രൂപയായി നിജപ്പെടുത്തുക, ക്ഷാമബത്ത പോയിന്റിന് 30 രൂപയായി നിജപ്പെടുത്തുക, മൂന്ന‌് വർഷം പൂർത്തിയാക്കിയ തൊഴിലാളിക്ക് വെയിറ്റേജ് നൽകുക  തുടങ്ങി ആവശ്യങ്ങളാണ് എൽപിജി മേഖലകളിൽ നിന്നുളള തൊഴിലാളികൾ ഉന്നയിച്ചത്. വേതനം നിർണയിക്കുന്നതിനുള്ള ബോർഡ് തീരുമാനം പിന്നീട് അറിയിക്കുമെന്ന് സമിതി പറഞ്ഞു. 
അടുത്ത തെളിവെടുപ്പ് യോഗം 28ന് തിരുവനന്തപുരത്ത് നടക്കും. യോഗത്തിൽ ബോർഡംഗം എം കെ കണ്ണൻ, സി എസ് സുജാത, ബിന്നി ഇമ്മട്ടി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top