13 December Friday

ഇടതുപക്ഷ സർക്കാരിനെ തകർക്കാനുള്ള 
പരിശ്രമം തുടരുന്നു: കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

കെ കെ മാമക്കുട്ടി അനുസ്‌മരണം തൃശൂർ അഴീക്കോടൻ സ്മാരക ഹാളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
ഇ എം എസ്‌ സർക്കാരിനെ അട്ടിമറിച്ചതുപോലെ വർത്താനകാലത്തും ഇടതുപക്ഷ സർക്കാരിനെ പലതരത്തിൽ തകർക്കാൻ വലതുപക്ഷ ശക്തികൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ. സിപിഐ എം മുൻ ജില്ലാ സെക്രട്ടറി കെ കെ  മാമക്കുട്ടിയുടെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
  ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാൻ വലതുപക്ഷവും സാമ്രാജ്യത്വവും എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്‌. ഇപ്പോഴും തുടരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ്‌ കേരളത്തിൽ രണ്ടാമതും എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയത്‌. മൂന്നാമതും അധികാരത്തിൽ എത്തുന്നത്‌ തടയാനാണ്‌ അടിസ്ഥാനരഹിത പ്രചാരണങ്ങളുമായി ഗുഢാലോചന.  പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ചാണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം വളർന്നത്‌. ശ്രീലങ്കയിലടക്കം കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ മുന്നേറ്റങ്ങൾ പ്രകടമാണെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top